Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexual Assault Case

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​ർ​ണാ​യ​കം; പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ൻ എം​എ​ൽ​എ​യും സം​വി​ധാ​യ​ക​നു​മാ​യ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും സാ​ക്ഷി മൊ​ഴി​ക​ളു‌​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജെ​എ​ഫ് സി​ജെ​എം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്

ഐ​എ​ഫ്എ​ഫ്കെ​യി​ൽ ജൂ​റി അം​ഗ​മാ​യി​രു​ന്ന യു​വ​തി​യോ​ട് ഹോ​ട്ട​ലി​ൽ വ​ച്ച് അ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഐ​എ​ഫ്എ​ഫ്കെ​യി​ൽ മ​ല​യാ​ള സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ജൂ​റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്നു പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്. അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കേ​സി​ൽ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് കോ​ട​തി മു​ൻ കൂ​ർ​ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി പ​റ​യു​ന്ന സ​മ​യം കു​ഞ്ഞു​മു​ഹ​മ്മ​ദ് ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന് തെ​ളി​വു ല​ഭി​ച്ചി​രു​ന്നു.

Kerala

ലൈംഗികാതിക്രമ കേസ്: പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരി​ഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരി​ഗണിക്കുന്നത്.

പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇക്കാര്യവും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു. ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ഐ​എ​ഫ്എ​ഫ്കെ​യു​ടെ സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യും പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദും. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഹോ​ട്ട​ലി​ൽ വ​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ങ്ങി​നെ​യൊ​രു പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​യാ​യ കു​ക്കു പ​ര​മേ​ശ്വ​ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​പ്പോ​ഴാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഐ​എ​ഫ്എ​ഫ്കെ സി​നി​മാ സെ​ല​ക്ഷ​ന് വേ​ണ്ടി എ​ത്തി​യ പ​രാ​തി​ക്കാ​രി, അ​ക്കാ​ദ​മി എ​ടു​ത്തു ന​ൽ​കി​യ ഹോ​ട്ട​ലി​ലാ​ണ് താ​മ​സി​ച്ച​ത്. അ​ന്ന് മ​റ്റ് ജൂ​റി അം​ഗ​ങ്ങ​ളും ഇ​തേ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു.

Kerala

ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യോ​ട് ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സ്; മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യോ​ട് ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സം​വി​ധാ​യ​ക​നും സി​പി​എം സ​ഹ​യാ​ത്രി​ക​നും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്.

തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് നേ​ര​ത്തേ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​വും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.

164-ാം വ​കു​പ്പ് പ്ര​കാ​രം പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന് ശേ​ഷം പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ഐ​എ​ഫ്എ​ഫ്‌​കെ​യു​ടെ സെ​ല​ക്ഷ​ന്‍ സ്‌​ക്രീ​നിം​ഗി​നി​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വ​ച്ച് പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക പ​രാ​തി ന​ൽ​കി​യ​ത്.

വി​രു​ന്ന് സ​ത്കാ​ര​ത്തി​നാ​യി പ​രാ​തി​ക്കാ​രി​യെ ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് വി​ളി​ച്ചു​വ​രു​ത്തു​ക​യും തു​ട​ര്‍​ന്ന് ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി.

Kerala

രാ​ഹു​ലി​ന് ആ​ശ്വാ​സം: ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഉ​പോ​ധി​ക​ളോ​ടെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ക്ക് മു​ന്നി​ൽ എ​ത്തി ഒ​പ്പി​ട​ണം. രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ള്‍.

അ​തേ​സ​മ​യം രാ​ഹു​ലി​നെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ട്ടു​ത്തു​ക, ത​ട​ഞ്ഞു​വ​യ്ക്കു​ക, അ​തി​ക്ര​മി​ച്ചു ക​യ​റു​ക എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

23കാ​രി കെ​പി​സി​സി അ​ധ്യ​ക്ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി, കൂ​ട്ടി​കൊ​ണ്ടു​പോ​യി ഔ​ട്ട് ഹൗ​സി​ൽ വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യും തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​ട​ച്ചി​ട്ട മു​റി​യി​ലാ​യി​രു​ന്നു വാ​ദം പൂ​ർ​ത്തി​യാ​യ​ത്.

അ​തി​ഗു​രു​ത​ര​മാ​യ പ​രാ​തി​യാ​ണ് രാ​ഹു​ലി​നെ​തി​രെ പെ​ൺ​കു​ട്ടി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലു​പി​ടി​ച്ച് ത​ട​യാ​ൻ ശ്ര​മി​ച്ചി​ട്ടും രാ​ഹു​ൽ അ​തി​ക്രൂ​ര​മാ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ര​ണ്ടാം കേ​സി​ലെ പ​രാ​തി​ക്കാ​രി മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്.

Kerala

കാര്യം ശരി, പക്ഷേ, രാഹുല്‍ രാജിവയ്ക്കണം: കെ.കെ. രമ

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യും കേ​ര​ള രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന കോ​ലാ​ഹ​ല​ങ്ങ​ള്‍​ക്കി​ടെ വ​ള​രെ വ്യ​ക്ത​മാ​യി ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യാ​ണു വ​ട​ക​ര എം​എ​ല്‍​എ കെ.​കെ. ര​മ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ദീ​പി​ക​യു​മാ​യി നി​ല​പാ​ട് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് കെ.​കെ. ര​മ.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യ​ത്തി​ലെ നി​ല​പാ​ട്?

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​ത​ന്നെ വേ​ണം. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കു രാ​ഷ്‌​ട്രീ​യ ധാ​ര്‍​മി​ക​ത ഉ​ണ്ടാ​ക​ണം. ര​ണ്ടു പ​രാ​തി​ക​ളാ​ണ് രാ​ഹു​ലി​നെ​തി​രേ വ​ന്നി​രി​ക്കു​ന്ന​ത്. ഗൗ​ര​വ​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണു പ​രാ​തി​ക​ളി​ലു​ള്ള​ത്. രാ​ഹു​ല്‍ അ​ക്കാ​ര്യം നി​ഷേ​ധി​ക്കാ​ത്തി​ട​ത്തോ​ളം കാ​ലം അ​തു ശ​രി​യാ​ണെ​ന്നാ​ണു ന​മ്മ​ള്‍ വി​ചാ​രി​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രാ​ളെ പാ​ര്‍​ട്ടി​യി​ല്‍ നി​ല​നി​റു​ത്തു​ന്ന​ത് ശ​രി​യ​ല്ല. രാ​ഹു​ല്‍ എം​എ​ല്‍​എ പ​ദ​വി​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ന​ല്ല.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള മ​റ​യ്ക്കാ​നാ​ണ് രാ​ഹു​ല്‍ വി​വാ​ദ​മെ​ന്നാ​ണ​ല്ലോ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്?

എ​നി​ക്ക് അ​തി​ല്‍ ഒ​ന്നും പ​റ​യാ​ന്‍ പ​റ്റി​ല്ല ഇ​പ്പോ​ള്‍. ന​മ്മു​ടെ മു​ന്നി​ല്‍ ഒ​രു​പാ​ട് അ​നു​ഭ​വ​ങ്ങ​ളു​ണ്ട്. ഉ​മ്മ​ന്‍ ചാ​ണ്ടി സാ​റി​നെ വ്യാ​ജ പ​രാ​തി കൊ​ടു​പ്പി​ച്ചാ​ണ് സി​പി​എം വേ​ട്ട​യാ​ടി​യ​ത്. അ​ങ്ങ​നെ പ​ല​ത​രം ക​ളി​ക​ള്‍ ക​ളി​ക്കു​ന്ന​തു​കൊ​ണ്ട് ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ശ​യ​മു​ണ്ട്. പ​ക്ഷേ, പ​രാ​തി​ക്കാ​രി കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഹു​ലി​നെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ മ​റി​ച്ചൊ​രു നി​ല​പാ​ടി​ല്ല.

പ​ക്ഷേ ഊ​രും പേ​രു​മി​ല്ലാ​ത്ത​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ളും പു​റ​ത്തു​വ​രു​മ്പോ​ള്‍ ആ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നു സം​ശ​യ​മു​ണ്ടാ​കും. ഈ ​വി​ഷ​യ​ത്തി​ല്‍ രാ​ഷ്‌​ട്രീ​യ​ലാ​ക്ക് ഉ​ണ്ടെ​ന്നു സം​ശ​യ​മു​ണ്ട്. ഏ​റ്റ​വും ഗു​രു​ത​ര​മാ​യ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ഒ​രു നീ​ക്ക​വും ഇ​തി​നു പി​ന്നി​ലു​ണ്ട്. അ​തി​നു വേ​ണ്ടി​യാ​ണ് ഇ​പ്പോ​ള്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​യു​ള്ള പ​രാ​തി​ക​ള്‍ കു​ത്തി​പ്പൊ​ക്കി​ക്കൊ​ണ്ടു​വ​ന്ന​ത്. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്തു​ത​ന്നെ പെ​ണ്‍​കു​ട്ടി പ​രാ​തി​പ്പെ​ടു​ക​യും പ്ര​തി അ​റ​സ്റ്റി​ലാ​കു​ക​യു​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. ജാ​മ്യ​ഹ​ര്‍​ജി​ക്കാ​യി വ​ക്കീ​ലി​ന്‍റെ മു​മ്പി​ലെ​ത്തി ഒ​പ്പി​ട്ടു പോ​യ രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ കേ​ര​ള പോ​ലീ​സി​നു ക​ഴി​ഞ്ഞി​ല്ല​ല്ലോ? ഇ​തൊ​ക്കെ സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണ്. പ​രാ​തി​ക്കു പി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യ​മു​ണ്ടെ​ന്നാ​ണു വി​ശ്വ​സി​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ചു രാ​ഷ്‌​ട്രീ​യ​ലാ​ഭം കൊ​യ്യു​ക മാ​ത്ര​മാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം.

കോ​ണ്‍​ഗ്ര​സി​ന്‍റെ ന​ട​പ​ടി തൃ​പ്തിക​ര​മാ​ണോ?

രാ​ഹു​ല്‍ വി​ഷ​യ​ത്തി​ല്‍ മാ​തൃ​കാ​പ​ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ന​ട​പ​ടി. പ​രാ​തി പാ​ര്‍​ട്ടി​ക്കോ​ട​തി​ക്കു വി​ട്ടു​കൊ​ടു​ത്തി​ല്ല. പീ​ഡ​ന​ത്തി​ന്‍റെ തീ​വ്ര​ത അ​ള​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ശ്ര​മി​ച്ചു​മി​ല്ല. ആ​രോ​പ​ണ​മു​യ​ര്‍​ന്ന​പ്പോ​ള്‍​ത​ന്നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. ര​ണ്ടാ​മ​ത്തെ പ​രാ​തി കോ​ണ്‍​ഗ്ര​സ് പോ​ലീ​സി​നു കൈ​മാ​റി. മ​റ്റൊ​രു രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​യും എ​ടു​ക്കാ​ത്ത തീ​രു​മാ​ന​മാ​ണ് കോ​ണ്‍​ഗ്ര​സ് കൈ​ക്കൊ​ണ്ട​ത്. പാ​ര്‍​ട്ടി​ക്കു​കി​ട്ടു​ന്ന പ​രാ​തി പാ​ര്‍​ട്ടി​ക്കോ​ട​തി​യ​ല്ല പ​രി​ശോ​ധി​ക്കേ​ണ്ട​ത്. ആ ​വി​ഷ​യ​ത്തി​ലാ​ണ് ഞാ​ന്‍ കെ​പി​സി​സി ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​ത്. സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ പീ​ഡ​ന​പ​രാ​തി​ക​ളി​ല്‍ പീ​ഡ​ന​ത്തി​ന്‍റെ തീ​വ്രത പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണു നേ​തൃ​ത്വം അ​റി​യി​ച്ച​ത്. ആ ​ആ​ളു​ക​ളാ​ണി​പ്പോ​ള്‍ ധാ​ര്‍​മി​ക​ത പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​വി​ടെ​യാ​ണ് ഇ​ര​ട്ട​ത്താ​പ്പ്.

രാ​ഹു​ല്‍ വി​ഷ​യ​ത്തി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടോ?

കോ​ണ്‍​ഗ്ര​സു​കാ​രി​ല്‍​നി​ന്ന് എ​നി​ക്ക് സൈ​ബ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടി​ല്ല. പ​ക്ഷേ സി​പി​എം നേ​താ​ക്ക​ള്‍ എ​ന്‍റെ​യും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ​യും ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ​യും ചി​ത്ര​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​ച്ച് മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്ന സി​പി​എം നേ​താ​വാ​ണു സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. അ​ത് മ​റ്റ് സി​പി​എം സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​നു യാ​തൊ​രു രാ​ഷ്‌​ട്രീ​യ ധാ​ര്‍​മി​ക​ത​യു​മി​ല്ല. ഒ​രു സ്ത്രീ​ക്കെ​തി​രേ​യും ആ​രും സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് എ​ന്‍റെ നി​ല​പാ​ട്. രാ​ഹു​ലി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ സ്ത്രീ​ക​ള്‍​ക്കെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. സ്ത്രീ​ക​ളോ​ടു മാ​ന്യ​ത കാ​ണി​ക്കാ​ന്‍ എ​ല്ലാ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ളും ത​യാ​റാ​വ​ണം.

Kerala

രാ​ഹു​ലി​നെ​തി​രെ ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സ് എ​ടു​ത്തി​ട്ടു​ണ്ട്: അ​ബി​ൻ വ​ർ​ക്കി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പാ​ർ​ട്ടി ധാ​ർ​മി​ക​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി. നി​യ​മ​പ​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ടി നോ​ക്കി​യി​ട്ടേ രാ​ഹു​ലി​നെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി ഉ​ണ്ടാ​കൂ​വെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു കൊ​ള്ളു​മെ​ന്നും അ​ബി​ൻ വ​ർ​ക്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ യാ​തൊ​രു പ്ര​തി​സ​ന്ധി​യും ഇ​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ടാ​ണ് മു​കേ​ഷി​നെ സി​പി​എം പു​റ​ത്താ​ക്കാ​ത്ത​തെ​ന്നും അ​ബി​ൻ ചോ​ദി​ച്ചു. പീ​ഡ​ന​ത്തി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന മെ​ഷീ​നു​മാ​യി ഇ​റ​ങ്ങി​യ​വ​രാ​ണ് ഞ​ങ്ങ​ളെ ധാ​ർ​മി​ക​ത പ​ഠി​പ്പി​ക്കാ​ൻ വ​രു​ന്ന​തെ​ന്നും അ​ബി​ൻ കു​റ്റ​പ്പെ​ടു​ത്തി.

പ​ത്മ​കു​മാ​റി​നെ എ​ന്തു​കൊ​ണ്ട് പു​റ​ത്താ​ക്കു​ന്നി​ല്ല ഇ​പ്പോ​ഴും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മ​ല്ലേ അ​ദ്ദേ​ഹം. മാ​ധ്യ​മ​ങ്ങ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​ഷ​യം സ്വ​ർ​ണ​പ്പാ​ളി​യാ​ണെ​ന്നും അ​ബി​ൻ വ​ർ​ക്കി വ്യ​ക്ത​മാ​ക്കി.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ൽ തു​ട​രു​ന്നു; ചു​വ​ന്ന പോ​ളോ കാ​റി​ന്‍റെ ഉ​ട​മ​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും

പാ​ല​ക്കാ​ട്: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ തു​ട​രു​ന്നു. രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ സം​ഘ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

കോ​യ​മ്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. രാ​ഹു​ൽ പാ​ല​ക്കാ​ട് നി​ന്ന് മു​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന ചു​വ​ന്ന പോ​ളോ കാ​റി​ന്‍റെ ഉ​ട​മ​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും.

ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ർ രാ​ഹു​ലി​ന് കൈ​മാ​റി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും. പാ​ല​ക്കാ​ട് നി​ന്ന് പോ​കും മു​മ്പ് രാ​ഹു​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് മൊ​ഴി എ​ടു​ത്തി​രു​ന്നു.

Kerala

രാ​ഹു​ലി​ന്‍റെ വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് കോ​ണ്‍​ഗ്ര​സ്; മു​കേ​ഷി​ന്‍റെ കേ​സ് വ്യ​ത്യ​സ്ത​മാ​ണ്: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. പ​രാ​തി ഇ​ല്ലെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ശ്‌​നം തീ​ര്‍​ന്നെ​ന്നും യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യ​ല്ലോ എ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

"രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ഷ​യ​ത്തി​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​കൃ​ത മു​ഖ​മാ​ണ് ഇ​തി​ലൂ​ടെ അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ന്ന​ത്. സ​സ്‌​പെ​ന്‍​ഷ​ന്‍ പ്ര​ധാ​ന ന​ട​പ​ടി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. രാ​ഹു​ല്‍ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് കെ. ​സു​ധാ​ക​ര​ന്‍റെ വാ​ദം.'- രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് രാ​ഹു​ലി​ന് ഒ​ളി​വി​ല്‍ പോ​കേ​ണ്ട​താ​യി വ​ന്നു. ഇ​ത് അ​പ​മാ​ന​ക​ര​മാ​ണ്. കു​റ്റം ചെ​യ്ത​വ​രെ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്. പ​രാ​തി ഉ​ന്ന​യി​ച്ച സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.'-​ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

"ദീ​പാ ദാ​സ് മു​ന്‍​ഷി​യ​ട​ക്ക​മു​ള്ള​വ​ര്‍ പ​രാ​തി​ക്കാ​രി​യെ കു​റ്റം പ​റ​യു​ക​യാ​ണ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍. സ​മൂ​ഹം അ​ത് തി​രി​ച്ച​റി​യും. മു​കേ​ഷി​ന്‍റെ കേ​സു​മാ​യി ഇ​തി​നെ താ​ര​ത​മ്യം ചെ​യ്യാ​നാ​വി​ല്ല. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പൊ​തു​ജീ​വി​ത​ത്തി​ല്‍ നി​ന്ന് മാ​റി നി​ന്ന് നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണം. അ​തി​ന് പ്രേ​രി​പ്പി​ക്കേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്.'-​ടി പി ​രാ​മ​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രും: വി​കെ സ​നോ​ജ്

ക​ണ്ണൂ​ര്‍: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്. കോ​ണ്‍​ഗ്ര​സ് ക്രി​മി​ന​ൽ സം​ഘ​ത്തെ പോ​റ്റി വ​ള​ര്‍​ത്തു​ക​യാ​ണെ​ന്നും സ​നോ​ജ് കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ രാ​ഹു​ലും ഷാ​ഫി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് നേ​താ​ക്ക​ൾ​ക്ക് രാ​ഹു​ലി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ടി വ​രു​ന്ന​ത്. ഏ​തൊ​രു നേ​താ​വ് എ​തി​ര് പ​റ​ഞ്ഞാ​ലും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ണ് ഷാ​ഫി​യു​ടെ നി​ർ​ദേ​ശം. ഇ​തി​നാ​യി വ​ട​ക​ര കേ​ന്ദ്രീ​ക​രി​ച്ച് വാ​ർ റൂ​മു​ണ്ട്.'-​സ​നോ​ജ് പ​റ​ഞ്ഞു.

"കു​റ​ച്ചു ന​ടി​മാ​രെ റീ​ൽ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ കി​ട്ടു​മാ​യി​രി​ക്കും. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​മേ​ജ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഷാ​ഫി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ടി​മ​ക​ൾ ആ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ല. സൈ​ക്കോ​പാ​ത്ത് ക്രി​മി​ന​ലി​നെ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കു​മെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കും.'-​സ​നോ​ജ് അ​റി​യി​ച്ചു.

"കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ രാ​ഹു​ലി​നെ ത​ള്ളി​പ്പ​റ​യാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല. സി​പി​എം കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് സി​പി​എ​മ്മ​മാ​യി എ​ന്ത് ബ​ന്ധം? ഈ ​പെ​ൺ​കു​ട്ടി​യെ മാ​ത്ര​മ​ല്ല രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പീ​ഡി​പ്പി​ച്ച​ത്.'-​സ​നോ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടും നി​യ​മ​സ​ഭ​യി​ൽ അ​ക​മ്പ​ടി പോ​യ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല്ലേ? എ​ന്നി​ട്ട് എ​ന്ത് ന​ട​പ​ടി എ​ടു​ത്തു? രാ​ഹു​ലി​നെ​തി​രെ നി​ല​പാ​ട് എ​ടു​ത്ത​വ​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​ങ്ങി​യെ​ന്നും വി.​കെ. സ​നോ​ജ് ആ​രോ​പി​ച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​ത​ല്ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​ടെ സ​മ​യം ശ​രി​യാ​യി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. രാ​ഹു​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​ത​ല്ലെ​ന്നും വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് രാ​ഹു​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​നെ​തി​രെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം വ​ള​രെ ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​താ​ണ്. ന​ട​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന​താ​ണ് ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ സം​ഘ​ങ്ങ​ളെ​ല്ലാം ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം കാ​ണി​ക്കു​ന്ന​ത് അ​വ​ർ സ്ത്രീ​ക​ളു​ടെ കൂ​ടെ​യ​ല്ല എ​ന്നാ​ണ്. രാ​ഹു​ലി​നെ വി​മ​ർ​ശി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ വ​നി​താ നേ​താ​ക്ക​ളെ അ​ട​ക്കം സൈ​ബ​ർ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും എം.​ബി. രാ​ജേ​ഷ് പ​റ‍​ഞ്ഞു.

Movies

15 വ​ർ​ഷം വൈ​കി​യെ​ടു​ത്ത കേ​സ് നി​ല​നി​ൽ​ക്കി​ല്ല; സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് റ​ദ്ദാ​ക്കി

സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ബം​ഗാ​ളി ന​ടി​യു​ടെ പ​രാ​തി​യി​ലെ​ടു​ത്ത കേ​സാ​ണ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

കേ​സെ​ടു​ക്കാ​നു​ള്ള കാ​ല​പ​രി​ധി അ​വ​സാ​നി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. 15 വ​ര്‍​ഷ​ത്തി​ലേ​റെ വൈ​കി കേ​സെ​ടു​ത്ത മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

പാ​ലേ​രി മാ​ണി​ക്യം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് എ​സ്.​ഡി. ര​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ലെ​ടു​ത്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ഞ്ജി​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ത​നി​ക്കെ​തി​രെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും 2009 ല്‍ ​ന​ട​ന്ന സം​ഭ​വ​ത്തി​ന് ന​ടി 2024 ഓ​ഗ​സ്റ്റ് 26നാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ച് സം​വി​ധാ​യ​ക​ന്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു ബം​ഗാ​ളി ന​ടി​യു​ടെ പ​രാ​തി. ന​ടി പ​രാ​തി ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ താ​ന്‍ ഇ​ര​യാ​ണെ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തേ തു​ട​ര്‍​ന്ന് ന​ടി നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു.

പ്ല​സ്ടു​വി​ന് പ​ഠി​ക്കു​മ്പോ​ള്‍ ഒ​രു ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ചാ​ണ് സം​വി​ധാ​യ​ക​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പാ​ലേ​രി മാ​ണി​ക്യം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

സി​നി​മ​യു​ടെ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​യി ര​ഞ്ജി​ത്ത് താ​മ​സി​ക്കു​ന്ന കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ ഫ്‌​ളാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ച​ര്‍​ച്ച​യ്ക്കി​ടെ ര​ഞ്ജി​ത്ത് ത​ന്‍റെ കൈ​യി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. പി​ന്നീ​ട് ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ച്ചു​വെ​ന്നും അ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​യ താ​ന്‍ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​തെ തി​രി​ച്ചു​പോ​യെ​ന്നും ന​ടി പ​റ​ഞ്ഞി​രു​ന്നു.

ന​ടി​യെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ന്‍ ജോ​ഷി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വെ​ക്കാ​ന്‍ ര​ഞ്ജി​ത്ത് നി​ര്‍​ബ​ന്ധി​ത​നാ​യി.

Latest News

Up